കേരളം

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഡി. 

1966 ലാണ് സുഭാഷണ്‍ റെഡ്ഡി അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 1991 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2001 ല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 

2004 നവംബറിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുഭാഷണ്‍ റെഡ്ഡി നിയമിതനാകുന്നത്. 2005 മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചു. ഇതിന് ശേഷം 2005 ല്‍ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായും, പിന്നീട് ആന്ധ്രപ്രദേശ് ലോകായുക്തയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത