കേരളം

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരികയെന്ന് എം എം മണി ; മീണ സര്‍വാധികാരിയോ എന്നും പരിഹാസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. ടിക്കാറാം മീണ ആരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. 

സര്‍വാധികാരിയാണോ ടിക്കാറാം മീണ. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. ഇലക്ഷന്റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണെന്നും മന്ത്രി പറഞ്ഞു. 

ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നതെന്നും മണി പറഞ്ഞു. 

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നത്.   തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി മണി പറഞ്ഞു. 

സിപിഎമ്മിനെതിരായ യുഡിഎഫിന്‍രെ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ടിക്കാറാം മീണക്കെതിരെ രംഗത്തു വന്നിരുന്നു. യുഡിഎഫിന്റെ വലയില്‍ മീണ വീണെന്നായിരുന്നു കോടിയേരി ആരോപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു