കേരളം

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച പ്രതി കഞ്ചാവുമായി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തു. തിരുവത്ര മേത്തി വീട്ടില്‍ വേതാളം ഷാജി എന്ന ഷജീറിനെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. 
 
ചാവക്കാട് മണത്തല നേര്‍ച്ച ആഘോഷം കണ്ട് മടങ്ങിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കഞ്ചാവുമായി അറസ്റ്റിലായത്. ഷജീര്‍ പ്രതിയായ വധശ്രമ കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരത്തെ അറസ്റ്റിലായ മൂന്നുപേര്‍ ജാമ്യം നേടിയിരുന്നു.

സിപിഎം ചാവക്കാട് ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കല്ലായില്‍ വീട്ടില്‍ സെക്കീര്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് രായംമരയ്ക്കാര്‍ വീട്ടില്‍ മുസ്തഫ, പാര്‍ട്ടി പ്രവര്‍ത്തകരായ കുറുപ്പംവീട്ടില്‍ ഹുസൈന്‍, രായംമരയ്ക്കാര്‍ വീട്ടില്‍ നിഷാദ് എന്നിവരെയാണ് ഷജീറുള്‍പ്പെടെ അഞ്ചംഗസംഘം മണത്തല വഞ്ചിക്കടവില്‍ വച്ച് ആക്രമിച്ചത്. ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് മുസ്തഫയ്ക്കും സെക്കീറിനും തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു