കേരളം

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ജി സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ദേശീയ പാതയില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ജി സുധാകരന്‍ പറഞ്ഞു. ഗതാഗതം ആരംഭിച്ച് മൂന്നു വര്‍ഷം തികയും മുമ്പേ പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മേല്‍പ്പാലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണം.പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു.

കരാറുകാരെ സഹായിക്കാനും ശ്രമിച്ചു. രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അപാകത സംഭവിച്ചു. അവ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണ്.എന്നാല്‍ ഇത് രാഷ്ട്രീയ അന്വേഷണം ആയിരിക്കില്ല. ഇപ്പോള്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല, മറിച്ച് പാലം പുനസ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി