കേരളം

മുഖംപോലും കാണാത്ത അവസ്ഥ ദയനീയം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖംമറയ്ക്കാന്‍ അനുമതി നല്‍കരുത്: എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചു വരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചുകൊണ്ട് ചില മതസംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി സര്‍ക്കാര്‍  ഗൗരവമായി കാണണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തീവ്രമതബോധത്തിന്റെ ചിഹ്നങ്ങള്‍ പ്രചരിപ്പിക്കണമെന്നും, അത് നിര്‍ബന്ധമാക്കണമെന്നുമുള്ള  പിടിവാശിക്ക് പിന്നിലുള്ള താല്‍പ്പര്യങ്ങള്‍  അപകടകരമാണ്.

വിദ്യാലയ അന്തരീക്ഷത്തിന്റെ മഹത്വപൂര്‍ണ്ണമായ  ഘടനക്ക് തന്നെ ഈ രീതി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുന്‍പിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ മുഖം പോലും കാണാനാകാതെ അധ്യാപകര്‍ പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. ഇതിനെതിരായി നിലപാട് സ്വീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  എതിരായി ഉയര്‍ത്തുന്ന ഭീഷണികളും പ്രതിഷേധങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു. 

സമൂഹത്തില്‍ വിഭജനത്തിന്റെയും വിദ്വേഷത്തന്റെയും വിത്തുവിതയ്ക്കുന്ന നിലയിലാണ് ഈ പ്രശ്‌നത്തില്‍ ചില മതസംഘടനകള്‍ പ്രതികരിക്കുന്നത്. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടാണ് സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടത്. പരിഷ്‌കരണത്തിന്റെയും  നവീകരണത്തിന്റെയും പാതയിലൂടെ സമൂഹത്തെ  നയിക്കാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും  എഐവൈഎഫ് ആവശ്യപ്പെട്ടു. 

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ചില മുസ്‌ലിം മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖംമറക്കാന്‍ അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി