കേരളം

കൂട്ടുകാരിയുടെ വീട്ടിൽ പോകാനിറങ്ങിയ യുവതിയുടെ മൃത​​ദേഹം പല്ലന ആറ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: പല്ലന ആറ്റിൽ വീണ് യുവതി മരിച്ചു. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസിൽ ശശികുമാർ- രത്നമ്മ ദമ്പതികളുടെ മകൾ ഗോപിക (24) യാണ് മരിച്ചത്. പല്ലന കുമാരനാശാൻ സ്മാരകത്തിന് സമീപത്തുള്ള കടവിൽ യുവതിയുടെ ചെരുപ്പും മൊബൈൽ ഫോണും കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചു. തുടർന്ന് പൊലീസും, അഗ്നി ശമന സേനയും സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗോപികയും മാതാവും ചങ്ങനാശ്ശേരിയിൽ നിന്ന് സ്കൂട്ടറിലാണ് ഇവിടെ എത്തിയത്. മണ്ണാറശ്ശാല ക്ഷേത്രത്തിൽ പോയ ശേഷം കാട്ടിൽ മാർക്കറ്റിൽ ബന്ധുവിന്റെ വീട്ടിൽ എത്തി. അതിനു ശേഷം കൂട്ടുകാരിയുടെ വീട്ടിൽ പോകാനാണെന്നു പറഞ്ഞു ഗോപിക അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. കടവിന് സമീപത്തു തന്നെ സ്കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം ജനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി