കേരളം

എസ് എസ് എൽ സി ഫലം ഇന്ന് ; പ്രതീക്ഷയോടെ നാലരലക്ഷം കുട്ടികൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യഭ്യാസമന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക. www.results.kite.kerala.gov.in എന്ന വൈബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്പിലും ഫലമറിയാം.

പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എൽ.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും. 

2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാർച്ച് പതിമൂന്നിന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്.

കുട്ടികളുടെ ഫലത്തിനു പുറമേ, സ്കൂൾ, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്‌സ് എന്നിവയും ആപ്പിലും പോർട്ടലിലും മൂന്നുമുതൽ ലഭിക്കും. റിസൾട്ട് അനാലിസിസ് എന്ന ലിങ്കിൽ ഇതുണ്ടാവും. കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. ഐ.സി.എസ്.ഇ. പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി