കേരളം

തിരുവനന്തപുരത്ത് വീട്ടിൽ കയറി ആക്രമണം; വധശ്രമത്തിന് കേസ്, പ്രതികൾ ഒളിവിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം പാലോട് പെരിങ്ങമലയില്‍ ഒരു വീട്ടിലെ അഞ്ചുപേരെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തിരുവനന്തപുരം പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു , ഭാര്യ സുചിത , പത്തു വയസുള്ള മകള്‍ , സുചിതയുടെ അമ്മ സരസ്വതി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇവരുടെ അയല്‍വാസിയായ അതുൽ കൃഷ്ണനും സുഹൃത്തുമാണ് ആക്രമിച്ചത്. ഷിബുവിന്‍റെ മകളെ അതുൽ കൃഷ്ണൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീട്ടില്‍ കയറിയ ഇവര്‍ മാരകായുധങ്ങള്‍ കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനത്തിനുനേരെയും ആക്രമണം നടത്തി. പ്രതികള്‍ക്കെതിരെ വധശ്രമം , മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം