കേരളം

ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ട് : മുകേഷ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : മലയാള സിനിമയില്‍ സ്ത്രീ-പുരുഷ വിവേചനം ഇല്ലെന്ന് നടന്‍ മുകേഷ്. ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ട്. ചില കാര്യങ്ങളോട് വിയോജിപ്പുമുണ്ട്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിപ്രായം പറയില്ല. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് പറഞ്ഞു. 

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.   

ഡബ്ലിയുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിശ്ചയിക്കുന്നത് താരവിപണി മൂല്യമനുസരിച്ചാണ്. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്