കേരളം

തിരുവനന്തപുരത്ത് സിപിഎം വ്യാപക കള്ളവോട്ട് ചെയ്തതായി ബിജെപി ആരോപണം; പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ള വോട്ടു നടത്തിയെന്ന ആരോപണവുമായി ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ പരാതിയും നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലമായ കഴകൂട്ടത്തെ ഒരു ബൂത്തില്‍ മാത്രം 22 കള്ള വോട്ടുകൾ ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. കള്ളവോട്ടു ചെയ്തവരുടെ ലിസ്റ്റും പരാതിയോടൊപ്പം ബിജെപി ജില്ലാ കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 18ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ കള്ള വോട്ടു നടന്നതായി ബിജെപി പരാതിയില്‍ ചൂണ്ടികാട്ടുന്നത്. സ്ഥലത്തില്ലാതിരുന്നിട്ടും അപരന്‍മാര്‍ വോട്ടു ചെയ്ത 22 പേരുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. 

നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്ന ബാധിതമായി കണ്ടതാണ് കാട്ടായിക്കോണത്തെ 18ാം നമ്പര്‍ ബൂത്ത്. ഇവിടത്തെ വെബ് ക്യാമറ ദൃശ്യങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി