കേരളം

ഞാന്‍ എന്നെത്തന്നെ വിളിക്കുന്നത് കേശവന്‍ നായരെന്നാ!  പി സി ജോര്‍ജിനെ ട്രോളി സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍ വല്ല കേശവന്‍ നായരും ആയിരുന്നേനെയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.ബിജെപിയുമായി അകന്ന് നില്‍ക്കേണ്ട കാര്യമൊന്നും ഇല്ലെന്നും നമ്മളെല്ലാം ഹിന്ദുക്കളാണെന്നും കൂടി പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായുള്ള പുതിയ ബന്ധം വിശദീകരിക്കാനായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവനയെങ്കിലും കിട്ടിയത് ട്രോളന്‍മാര്‍ ആഘോഷമാക്കി. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തോമാശ്ലീഹായ്ക്ക് നന്ദിപറയുന്നതായുള്ള ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി അടുത്ത പ്രധാനമന്ത്രിയാകുമെന്നും കോട്ടയത്ത് നടന്ന യോഗത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരള ജനപക്ഷം വിട്ട് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിസി ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു