കേരളം

നവസിനിമക്കാരുടെ ഫ്‌ലാറ്റ് ഏത് വനത്തിലെന്ന് പറയാം; ആഷിക് അബുവിന് മറുപടിയുമായി ഹരീഷ് പേരടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയിലെ ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്തുവന്നത്. ഇതിന്റെ ചുവടുപിടിച്ച് സംവിധായകന്‍ ആഷിബ് അബുവും സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചുതരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമാണ് ആഷിക് കുറിപ്പിലുടെ ആവശ്യപ്പെട്ടത്. 

ഇപ്പോള്‍ ആഷികിന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'എല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്‌ലാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്‌ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് ... നമ്മള്‍ പ്രകൃതി സ്‌നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗങ്ങളുടെയും എല്ലാത്തിന്റെയും കാനന മേല്‍വിലാസം അവരുടെ കൈയ്യില്‍ ഉണ്ടത്രേ.... ഈ വയസ്സന്‍മാരെ കൊണ്ട് തോറ്റു ....'- ഹരീഷ് പേരടി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ