കേരളം

താലികെട്ടിന് പിന്നാലെ വിവാഹസംഘത്തെ തേനീച്ചകൾ പൊതിഞ്ഞു ; വധുവിനും വരനും ഉൾപ്പെടെ 39 പേർക്ക് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആലിന്‍ കൊമ്പിലെ തേനീച്ചകള്‍ ഇളകി വധുവും വരനും ഉള്‍പ്പെടെ വിവാഹ സംഘത്തിനു കുത്തേറ്റു. വധു എളനാട് ഞാറക്കോട് രഞ്ജു (22), വരന്‍ പാലക്കാട് വടക്കഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്പില്‍ ഗിരീഷ് (29) എന്നിവരടക്കം 39 പേര്‍ക്കാണ് കുത്തേറ്റത്.

എളനാട് തെണ്ടന്‍കാവില്‍ രാവിലെ ഒന്‍പതരയോടെയാണു സംഭവം.പരുക്കേറ്റവര്‍ പരുത്തിപ്ര കുടുംബാരോഗ്യകേന്ദ്രത്തിലും എളനാട് എന്‍എസ്എ ആശുപത്രിയിലും ചികിത്സ തേടി. വധുവിന്റെ അച്ഛന്‍ മണിക്കു ദേഹാസ്വാസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെട്ടതിനാല്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ക്ഷേത്ര വളപ്പിലെ ആലിന്റെ കൊമ്പില്‍ തേനീച്ചക്കൂട് പ്രത്യക്ഷപ്പെട്ടിട്ടു മൂന്നാഴ്ചയിലേറെയായെങ്കിലും ആക്രമണകാരികളായത് ഇന്നലെയാണ്. പക്ഷികള്‍ കൊത്തിയതാകാം കാരണമെന്നാണു നിഗമനം. താലി കെട്ടിനു ശേഷമാണു തേനീച്ചകള്‍ കൂട്ടത്തോടെ വിവാഹ സംഘത്തെ പൊതിഞ്ഞത്. താലി കെട്ടു സമയത്ത് വിവാഹ സംഘത്തിലെ കുറച്ചു പേര്‍ മാത്രമാണുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി