കേരളം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാം; ആന ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ആന ഉടമകള്‍. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ആന ഉടമകള്‍ പറഞ്ഞു.ആന ഉടമകളുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ആന ഉടമകള്‍ അറിയിച്ചത്.

ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളമ്പരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതു താത്പര്യം കണക്കിലെടുത്ത് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കര്‍ശന ഉപാധികളോടെയെന്ന് അനുമതി നല്‍കേണ്ടത് എന്ന് നിയമോപദേശത്തില്‍ കൃത്യമായി പറയുന്നുണ്ട്. ആനയ്ക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണം, അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം എന്നീ ഉപാധികശ്! കര്‍ശനമായി പാലിക്കണം എന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കി.

എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളമ്പരത്തിന് മാത്രമായി എഴുന്നള്ളിക്കാന്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു