കേരളം

'വിശുദ്ധയുദ്ധ'ത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്നു; കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. തീവ്ര ഇസ്ലാമിക വികാരം പ്രകടിപ്പിക്കുന്നവരാണ് നിരീക്ഷണത്തിലുള്ളത്. തീവ്രവാദികള്‍ കേരളത്തേയും ലക്ഷ്യംവെച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ വരുന്നത്. ഉന്നത ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരീക്ഷണത്തിലുള്ളവര്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്‌ളാസുകള്‍ എടുക്കുന്ന ഇവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരീഅത്ത് നിയമം യുവാക്കള്‍ക്കിടയില്‍ അടിച്ചേല്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വിശുദ്ധയുദ്ധത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യയിലെ ഐ.എസ്. വേരുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. അല്‍ഖായ്ദ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്. മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി