കേരളം

ഗതാഗത പരിഷ്‌കാരം പഠിക്കാന്‍ മന്ത്രിയും കൂട്ടരും ബ്രിട്ടനിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതിയ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രനും സംഘവും ബ്രിട്ടനിലേക്ക്. കെഎസ്ആര്‍ടിസി എംഡി എം.പി. ദിനേശ് ഉള്‍പ്പെടെ നാലംഗ സംഘത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. ജൂണ്‍ 1 മുതല്‍ 9 വരെയാണ് സന്ദര്‍ശനം. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ സുദേഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിയുകയാണ് യാത്രയുടെ ലക്ഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണ് മന്ത്രിയുടെ യാത്രാച്ചെലവുകള്‍ വഹിക്കുക. മറ്റുള്ളവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടില്‍നിന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു