കേരളം

അവരില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേനെ: മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ജനീവ പ്രസംഗം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജനീവ: യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ കേരളം പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. സര്‍ക്കാരും ജനങ്ങളും ദുരന്ത ഘട്ടത്തില്‍ ഒറ്റക്കെട്ടായി പ്രവൃത്തിച്ചു. എന്നും കടലിനോട് പോരടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. അവരുടെ സമയബന്ധിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേനെ- അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഒറ്റക്കെട്ടായി നിലകൊണ്ടു. നവകേരള നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമം. പരിസ്ഥിതി സൗഹൃദ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം കൃത്യതയോടെ പ്രവൃത്തിച്ചു. മന്ത്രിമാരും ജീവനക്കാരും ദിവസത്തില്‍ ഒരുദിവസമെങ്കിലും മീറ്റിങ്ങുകള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധ സേനയും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.  വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇത് നിറവേറ്റുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു. 

ദുരന്ത ബാധിതകര്‍ക്ക് നഷ്ടപരിഹാരം എത്രയും വേഗം നല്‍കി. വൈദ്യുതി പോലുള്ള അത്യാവശ്യ സേവനങ്ങള്‍ റെക്കോര്‍ഡ് സമയത്താണ് പുനസ്ഥാപിക്കപ്പെട്ടത്. സര്‍ക്കാരിനൊപ്പം ഇതര സംഘടനകളും പൊതുജനങ്ങളും ചേര്‍ന്ന് മരുന്നുകളും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാനും വീടുകള്‍ വൃത്തിയാക്കാനും പ്രവൃത്തിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയാരംഭിച്ചു. വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍  ബാങ്കുകളില്‍ നിന്ന് വായ്പ അനുവദിച്ചു. 

ഞങ്ങളുടെ ലക്ഷ്യം പ്രളയത്തിന് മുമ്പ് എന്തായിരുന്നോ ഉണ്ടായിരുന്നത് അത് പുനസ്ഥാപിക്കുക എന്നതല്ല, എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള പുതിയൊരു കേരളം സൃഷ്ടിച്ചെടുക്കുക എന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി