കേരളം

എട്ടുവയസ്സുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുത‌റ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ സഹോദരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഉപ്പുറതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് മർദ്ദനത്തിനിരയായ പെൺകുട്ടി. മകളെ മർദ്ദിക്കുന്നത് കണ്ടിട്ടും തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതിരുന്നതിന് അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഭർത്താവിന് തളർവാതം വന്ന് കിടപ്പിലായതിനെ തുടർന്നാണ് യുവതി മക്കളോടൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയത്. കേസിലെ പ്രതിയായ അനീഷാണ് ഇവരുടെ കാര്യങ്ങൾ കുറച്ച് നാളുകളായി നോക്കുന്നത്. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.

 യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തു. വീട്ടിൽ വരുന്നത് അച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് കൊടുക്കുമെന്ന് പെൺകുട്ടി പറഞ്ഞതിനാണ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു.  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു