കേരളം

സി ഡിറ്റിനെ ഒഴിവാക്കി ; 'നാം മുന്നോട്ട്' നിര്‍മ്മാണം കൈരളി ചാനലിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിന്റെ നിര്‍മ്മാണം കൈരളി ചാനലിന്. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കിയാണ് സിപിഎം നേതൃത്വം നല്‍കുന്ന കൈരളി ചാനലിന് പരിപാടിയുടെ നിര്‍മ്മാണ ചുമതല കൈമാറിയത്. 

പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ടശേഷമാണ് നിര്‍മ്മാണ ചുമതല സ്വകാര്യ ചാനലിനെ ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണ ഏജന്‍സിക്കായി പബ്ലിക് റിലേഷന്‍സ് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ സി ഡിറ്റും പങ്കെടുത്തിരുന്നു. 

എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ തുടര്‍ നടപടി ഉണ്ടായിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറവു തുക നിര്‍ദേശിച്ച കൈരളി ചാനലിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു