കേരളം

ഓഖിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാരം കൊടുത്തില്ല; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്‌

സമകാലിക മലയാളം ഡെസ്ക്

വിഴിഞ്ഞം: ഓഖി ദുരിതാശ്വാസമായി ലഭിച്ച പണത്തില്‍ നിന്നും വിഹിതം നല്‍കാതിരുന്നതിന് ഭാര്യാമാതാവിനെ ആക്രമിച്ച് യുവാവ്. കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യ(41)ക്കാണ് വെട്ടേറ്റത്. ഇവരുടെ മരുമകന്‍ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം വാറുവിളാകത്ത് പുരയിടത്തില്‍ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചുത്രേസ്യയുടെ ഇടത് കയ്യിലും, വലത് ചെവിയിലുമാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓഖി ദുരന്തത്തില്‍പ്പെട്ട് കൊച്ചുത്രേസ്യയുടെ ഭര്‍ത്താവും മരിച്ചിരുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായത്തില്‍ നിന്നും ഒരു വിഹിതം തനിക്കും വേണമെന്ന് അനീഷ് നിലപാടെടുത്തു. ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിര്‍ക്കുകയും ചെയ്തു. 

ഞായറാഴ്ച വെട്ടുകത്തിയുമായിട്ടാണ് കൊച്ചുത്രേസ്യയുടെ വീട്ടിലേക്ക് അനീഷ് എത്തിയത്. കൊച്ചുത്രേസ്യ പേടിച്ച് വീട് വിട്ട് ഓടിയെങ്കിലും വഴിയിലിട്ട് അനീഷ് വെട്ടി. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടെങ്കിലും രാത്രിയോടെ പൊലീസ് ഇയാളെ പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി