കേരളം

വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണക്കടത്ത്: പിന്നില്‍ അഭിഭാഷകന്‍, കണ്ടക്ടറും യുവതിയും സ്ഥിരം കാരിയര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള 25 കിലോ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരന്‍ അഭിഭാഷകനെന്ന് ഡിആര്‍ഐ. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം സ്വദേശി അഡ്വ. ബിജു ഒളിവിലാണ്. കേസില്‍ പിടിയിലായ സുനിലും സെറീനയും സ്ഥിരം സ്വര്‍ണക്കടത്തുകാരാണ്. സെറീന രണ്ട് വര്‍ഷത്തിനിടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് പത്തിലേറെ തവണയാണ്.

കഴിഞ്ഞ ദിവസമാണ് ഒമാനില്‍ നിന്നും 25 കിലോ സ്വര്‍ണം കടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സ്വദേശിനിയായ സെറീന ഷാജിയും കുടുങ്ങുകയായിരുന്നു.

ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളാണ് സെറീന ഷാജി. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെയാണ് 25 കിലോ സ്വര്‍ണം ബിസ്‌കറ്റ് രൂപത്തില്‍ ബാഗിനുളള സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവന്തപുരം വിമാനത്താവളത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടകളില്‍ ഒന്നാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍