കേരളം

കാനറ ബാങ്കിന് എതിരെ പ്രതിഷേധം കനക്കുന്നു; റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് അടിച്ചുതകര്‍ത്തു, സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭത്തില്‍ കാനറ ബാങ്കിന് എതിരെ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുത്ത് ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ. ബാങ്കിന്റെ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ജില്ലയിലെ മൂന്നു ശാഖകള്‍ അടച്ചിട്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ശാഖ നാട്ടുകാര്‍ ഉപരോധിച്ചു. 

അതേസമയം ജപ്തിയുമായി മുന്നോട്ടുപോയ കാനറ ബാങ്കിന്റെ നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എല്ലാ ബാങ്കുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികള്‍ തുടരാനുള്ള നീക്കം സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് കലക്ടര്‍റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോറട്ടോറിയം നിലനില്‍ക്കേ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയില്‍ അതൃപ്തി അറിയിച്ച റവന്യൂ മന്ത്രി സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. 

സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്ഥലം എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍