കേരളം

കള്ളവോട്ട്: കാസര്‍കോട്ടെയും കണ്ണൂരിലെയും നാലു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനം. ഞ
.ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ വൈകീട്ട് ആറ് മണി വരെ ഈ ബുത്തുകളില്‍ പരസ്യപ്രചാരണം നടത്താം.

കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരില്‍ ഒരു ബൂത്തിലുമാണ് റീ പോളിംഗ്. കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ 19 നമ്പര്‍ ബൂത്ത്, പുതിയങ്ങാടി 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് കണ്ടെത്തിയിരിന്നു. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്. 

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍