കേരളം

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍(88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരച്ചടങ്ങുകള്‍ വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1995-96ല്‍ വനം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 2001 മുതല്‍ 2004 വരെയുള്ള ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയുമായിരുന്നു.

വനം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയുള്‍പ്പെടെ വഹിച്ച് നാല് വട്ടമാണ് അദ്ദേഹം മന്ത്രിയായത്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ നിയമസഭയിലേക്കെത്തി. 1980ല്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് കടവൂര്‍ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. 1982ലും ആര്‍എസ്പി അംഗമായി നിയമസഭയിലേക്കെത്തി. 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് അംഗമായി കടവൂര്‍ സഭയിലേക്ക് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ