കേരളം

കല്യാണമണ്ഡപം കിട്ടണമെങ്കില്‍ ഇനി പ്രായം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വേണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനിമുതല്‍ വിവാഹങ്ങള്‍ക്കു മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നു ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. ശൈശവ വിവാഹങ്ങള്‍ തടയാനുളള മുന്‍കരുതലായാണു നിര്‍ദേശം. 

കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ വിവാഹമണ്ഡപ അധികൃതര്‍ ചോദിച്ചുവാങ്ങണമെന്നാണ് നിര്‍ദേശം. ഇതിന്റെ പകര്‍പ്പ് മണ്ഡപം ഓഫിസില്‍ സൂക്ഷിച്ച് വയ്ക്കുകയും വേണം.

വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാല്‍ മണ്ഡപം അനുവദിക്കരുത്. ഒപ്പം, പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തിനായി സമീപിച്ചുവെന്ന കാര്യം ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ