കേരളം

രാഹുലിനൊപ്പം വേദിയിലിരുന്നവര്‍ ലൈക്കടിച്ചത് സുരേന്ദ്രന്, കോണ്‍ഗ്രസ്-ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നു; പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് ആശങ്കയോ? 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് - ഹിന്ദു വോട്ടുകള്‍ ബിജെപിക്ക്  ചോര്‍ന്നെന്ന ആരോപണവുമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം വേദി പങ്കിട്ടവര്‍ പോലും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയിക്കുമെന്നത് ലൈക്ക് ചെയ്‌തെന്നും ഇതെല്ലാം തിരിച്ചടിയായെന്നും എ ഷംസുദ്ദീന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബിജെപി അനുകൂല നിലപാടെടുത്തു. ശബരിമല വിഷയത്തില്‍ ഹിന്ദു വികാരം ബിജെപിക്ക് അനുകൂലമായപ്പോള്‍ അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. 

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ കോട്ടകള്‍ ഒഴുകി പോയെന്നും ഷംസുദ്ദീന്‍ പറയന്നു. ആന്റോ ആന്റണിക്കെതിരെ ഡിസിസി തുടക്കത്തില്‍ സ്വീകരിച്ച നിലപാട് സംഘടനാ സംവിധാനത്തിനും  തിരിച്ചടിയായെന്ന്  ഷംസുദ്ദീന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്