കേരളം

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ എല്‍ഡിഎഫ് പരാതി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: റീപോളിങ്ങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. 

കാസര്‍കോട് നാലിടത്താണ് റീപോളിങ് നടക്കുന്നത്. കണ്ണൂരില്‍ മൂന്നിടത്തും റീപോളിങ് നടക്കുന്നുണ്ട്. അതേസമയം, കള്ളവോട്ട് വിവാദത്തില്‍ തങ്ങള്‍ റീപോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ രംഗത്തെത്തി. 

കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജമാ അത്ത് എച്ച് എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജമാ അത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്. കണ്ണൂരിര്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്