കേരളം

പനി, തൊണ്ടവേദന ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം; മസ്തിഷ്‌ക ജ്വരത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജില്ലയില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിസരപ്രദേശങ്ങളില്‍ നിന്ന് സാംപിളുകളും ശേഖരിച്ചു. പനി ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

മങ്കടയിലേയും വലമ്പൂരിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ്‌ മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച 10 വയസുകാരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്തെ ജലാശയങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗാണുവിന്റെ ഉറവിടം എവിടെനിന്നെന്നു മനസിലാകുകയുള്ളൂ. സാംപിളുകളുടെ പരിശോധനക്കും വിവിധ ആശുപത്രികളുടെ ഏകോപനത്തിനും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ദ്രുതപ്രതികരണ സേനയുടെ നേതൃത്വത്തിലാണ് നിലവില്ലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ .കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.പനി, തൊണ്ടവേദന , തലവേദന ളള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന കര്‍ശന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍