കേരളം

രാഹുൽ ​ഗാന്ധി അടുത്ത പ്രധാനമന്ത്രി,  കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും ;  പ്രവചനം തെറ്റിയാൽ ആത്മഹത്യ ചെയ്യുമെന്ന് ജോത്സ്യൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍
രാഹുൽ ​ഗാന്ധി അധികാരത്തിൽ വരുമെന്ന് പ്രമുഖ ജോത്സ്യൻ സജീവൻ സ്വാമി. കോൺ​ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ വിജയത്തിനായി മെയ് 13 മുതൽ 20 വരെ ഏഴ് ദിവസത്തെ വിശേഷാൽ പൂജ താൻ നടത്തിയിരുന്നു. പ്രവചനം തെറ്റിയാൽ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൂജ ഫലിച്ചില്ലെങ്കിൽ പൂജാ വിധികൾ നടത്തിയ വ്യക്തി ജീവത്യാ​ഗം ചെയ്യുകയാണ് പതിവ്. ഇത് അനുഷ്ഠിക്കുന്നതിന്റെ  ഭാ​ഗമാണ് ആത്മഹത്യ.

എൻഡിഎ അധികാരത്തിൽ വരുന്നതിന് ഒരു സാധ്യതയും കാണുന്നില്ല. സഖ്യകക്ഷികൾ എല്ലാവരുമായി രാഹുൽ ​ഗാന്ധി ചർച്ചകൾ നടത്തിയതാണ്. യുപിഎ സർക്കാർ അധികാരത്തിൽ വരികയും രാഹുൽ ​ഗാന്ധിയെ സഖ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു. 

 നാളെ രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. തപാൽ വോട്ടുകൾ ആദ്യം എണ്ണിത്തീർത്ത ശേഷമാവും വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണുക.  ഇത് തീരുന്ന മുറയ്ക്ക് വിവിപാറ്റ്  രശീതികളും എണ്ണും. രാത്രി പത്ത് മണിയോടെ മാത്രമേ ഔദ്യോ​ഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്