കേരളം

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരള പൊലീസിന് പ്രവേശനമില്ല; സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും പ്രവേശിപ്പിക്കില്ലെന്ന് ടിക്കാറാം മീണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരള പൊലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്രസേനക്ക് മാത്രമായിരിക്കും പ്രവേശനം. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അധികമായി 140 റിട്ടേണിങ് ഓഫീസര്‍മാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടും വിവിപാറ്റ് കണക്കും തമ്മില്‍ വ്യത്യാസമുണ്ടായാല്‍ വിവിപാറ്റ് കണക്ക് അന്തിമമായിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി പുറത്തുവരുന്നത്.രാവിലെ എട്ട് മണിക്ക് വോട്ടെണ്ണി തുടങ്ങുമെങ്കിലും നിശ്ചിതനിരക്കില്‍ വിവിപാറ്റ് രസീതുകളും എണ്ണുന്നതിനാല്‍ അന്തിമഫലമറിയാന്‍ വൈകും.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. അവസാനിമിഷമുണ്ടായ ഐക്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു