കേരളം

''കരുണാമയനേ കാവല്‍ വിളക്കേ..'' രമ്യ പാട്ടും പാടി ജയിച്ചു; പാട്ടുപാടി പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. തന്നെ ഏറ്റെടുത്ത ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ആലത്തൂരിലെ ജനങ്ങള്‍ താണും തണലുമായി നിന്നു. അവരോട് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു.

വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും. അവര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും തുടര്‍ന്ന് പാട്ടുപാടി രമ്യ പറഞ്ഞു. കരുണാമയനെ കാവല്‍ വിളക്കെ എന്ന ഗാനമാണ് വോട്ടര്‍മാര്‍ക്കുളള നന്ദി സൂചകമായി രമ്യ പാടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍