കേരളം

താരം രമ്യാ ഹരിദാസ്; ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം; സുരേഷ് ഗോപി കോമാളി; നെറികെട്ട സ്ഥാനാര്‍ത്ഥി  കെ എസ് രാധാകൃഷ്ണന്‍; ബന്യാമിന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോദി തരംഗത്തില്‍ ബിജെപി നേടിയത് മൂന്നൂറിലധികം സീറ്റുകള്‍. കേരളത്തില്‍ 20 ല്‍ 19 സീറ്റും നേടി വലിയ മുന്നേറ്റമാണ് യുഡിഎഫ് കേരളത്തില്‍ നടത്തിയത്.  എന്‍ഡിഎയ്ക്ക് ഇത്തവണയും കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഒരു അംഗത്തെപ്പോലും ജയിപ്പിക്കാനായില്ല. അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ എന്‍.ഡി.എ രണ്ട് ലക്ഷത്തിലധികം വോട്ട് സ്വന്തമാക്കിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. കേരളം ആവേശത്തോടെ കണ്ട തിരഞ്ഞെടുപ്പിനെ ഫെയ്‌സ്ബുക്കിലൂടെ അക്കമിട്ട് നിരത്തുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍. 


ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

* പത്തനംതിട്ട ഒട്ടും വര്‍ഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു. 
* ശശി തരൂരിന്റെ വിജയത്തില്‍ ഏറെ സന്തോഷം. 

* ഇന്നസെന്റ് തോറ്റതില്‍ സന്തോഷം. 

* പാലക്കാട്ട് എം ബി രാജേഷിന്റെ തോല്‍വി സങ്കടപ്പെടുത്തുന്നു. 

* മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം 

* പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോല്‍വിയുടെ ആക്കം കൂട്ടി. 

* സഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കള്‍ തടസം നിന്നതിന്റെ ഫലം ആണ് അവര്‍ അനുഭവിക്കുന്നത്.

*അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോല്‍വിയില്‍ ഏറെ സന്തോഷം.

* ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ. 

* ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം

* ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി

* നെറികെട്ട സ്ഥാനാര്‍ത്ഥി  കെ എസ് രാധാകൃഷ്ണന്‍ 

* അടിത്തട്ടില്‍ നിന്ന് കൃത്യമായ കണക്കുകള്‍ എടുക്കാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? 

* ഇടതുപാര്‍ട്ടികള്‍ ചിന്തിക്കുമോ?. ബെന്യാമിന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത