കേരളം

യുഡിഎഫ് 18 ഇടത്ത് കുതിക്കുന്നു,എല്‍ഡിഎഫ് രണ്ടിടത്ത് മാത്രം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും എന്‍ഡിഎ രണ്ടാം സ്ഥാനത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. 19 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്.

മാവേലിക്കര, കണ്ണൂര്‍ എന്നി മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനുമാണ് രണ്ടാം സ്ഥാനത്ത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തിരുവനന്തപുരത്ത് കുമ്മനമാണ് മുന്നിട്ടുനിന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന സമയത്താണ് കുമ്മനം മുന്നിട്ടുനിന്നത്. പിന്നീട് ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു