കേരളം

ലോക്‌സഭയില്‍ ഇനി സിപിഎമ്മും മുസ്ലിം ലീഗും തുല്യ ശക്തികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പതിനേഴാം ലോക്‌സഭയില്‍ സിപിഎമ്മും മുസ്ലിം ലീഗും ഇനി തുല്യശക്തികള്‍. സിപിഎം മൂന്ന് പേരിലേക്ക് അംഗബലം കൂപ്പു കുത്തിയതോടെയാണ്, സഭയില്‍ സിപിഎമ്മും ലീഗും തുല്യശക്തികളായത്. കേരളത്തിലെ രണ്ട് അംഗങ്ങള്‍ക്ക് പുറമെ, തമിഴ്‌നാട്ടില്‍ നിന്ന് ഒരാളുമാണ് ലീഗിന്റെ ലേബലില്‍ വിജയിച്ചത്. 

അതേസമയം കേരളത്തില്‍ നിന്ന് ഒരാളും തമിഴ്‌നാട്ടില്‍ നിന്ന് രണ്ടും പേരും വിജയിച്ചതോടെയാണ് സിപിഎമ്മിനും അംഗസംഖ്യ മൂന്നില്‍ എത്തിക്കാനായത്. കോയമ്പത്തൂരില്‍ നിന്നും പി ആര്‍ നടരാജന്‍, മധുരയില്‍ എസ് വെങ്കടേശന്‍, ആലപ്പുഴയില്‍ എ എം ആരിഫ് എന്നിവരാണ് ഇത്തവണ സിപിഎം ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് പോകുന്നത്. 

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍, രാമനാഥപുരത്ത് കെ നവാസ് കാണി എന്നിവരാണ് ലീഗ് ടിക്കറ്റില്‍ ഇത്തവണ ജയിച്ചുകയറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി