കേരളം

കണ്ണന്താനത്തിനും തുഷാറിനും കെട്ടിവച്ച തുക പോയി, 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു നഷ്ടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും വയനാട് മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്കുമടക്കം 13 എൻഡിഎ സ്ഥാനാർഥികൾക്കു കെട്ടിവെച്ച തുക നഷ്ടമായി. പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർഥികൾക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക. 

എൻഡിഎ സ്ഥാനാർത്ഥികളിൽ പാലക്കാട് മത്സരിച്ച സി.കൃഷ്ണകുമാർ, തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി, കോട്ടയത്തെ പി.സി.തോമസ് എന്നിവർക്കും  കുമ്മനം രാജശേഖരൻ(തിരുവനന്തപുരം), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), കെ.സുരേന്ദ്രൻ (പത്തനംതിട്ട), കെ.എസ്.രാധാകൃഷ്ണൻ (ആലപ്പുഴ) എന്നിവർക്കും മാത്രമാണ് കെട്ടിവെച്ച തുക തിരികെ ലഭിച്ചത്. 

കണ്ണൂരിൽ മത്സരിച്ച സി കെ പത്മനാഭനാണ് എൻഡിഎ സ്ഥാനാർഥികളിൽ ഏറ്റവും പിന്നിൽ. 68,509 വോട്ടുകള്‍ മാത്രമാണ് കണ്ണൂരില്‍ ബിജെപിക്ക് നേടാനായത്. തൊട്ടു മുന്നിൽ വയനാട്ടിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ