കേരളം

'വിശപ്പടക്കിയ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച രാമചന്ദ്രനും നന്ദി'; പ്രതികരണവുമായി സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

രാജയപ്പെട്ടെങ്കിലും ശക്തമായ പ്രകടനം കാഴ്ച വെച്ചാണ് തൃശൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയം ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്റെ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ വിശപ്പടക്കിയ അമ്മമാര്‍ക്കും ചേര്‍ത്തുപിടിച്ച സ്‌നേഹിതര്‍ക്കും തന്നോടൊപ്പം സഞ്ചരിച്ച പ്രവര്‍ത്തകര്‍ക്കുമാണ് സുരേഷ് ഗോപി നന്ദി പറയുന്നത്. കൂടാതെ തൃശൂര്‍ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും അദ്ദേഹം നന്ദി പറയുന്നുണ്ട്. 

മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനാണ് വിജയിച്ചത്. എന്നാല്‍ രണ്ടാം സ്ഥാനം നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസുമായി 20,000 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ലക്ഷത്തില്‍ അധികം വോട്ടാണ് സുരേഷ് ഗോപി ബിജെപിക്കായി നേടിക്കൊടുത്തത്. 

സുരേഷ് ഗോപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍...!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച 
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍