കേരളം

ഓരോ അഞ്ചു മിനിറ്റിലും ബസ്; കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-തൃശൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വീസ് ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ ചെയിന്‍ സര്‍വീസിനു പുറമെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ചെയിന്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി ആരംഭിക്കുന്നു. ഇന്നുമുതല്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രധാന ബസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എംസി റോഡു വഴിയും നാഷണല്‍ ഹൈവേ വഴിയുമാണ് ചെയിന്‍ സര്‍വീസുകള്‍ നടത്തുക. 

രാവിലെ 5 മുതല്‍ രാത്രി 7 വരെ ഓരോ പത്ത് മിനിട്ടിലും ഫാസ്റ്റ് ബസ് സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം-ആറ്റിങ്ങല്‍-കൊല്ലം, കൊല്ലം -ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര- കോട്ടയം, കോട്ടയം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-തൃശൂര്‍ എന്നീ റൂട്ടുകളില്‍ ഇരുഭാഗത്തുമായാണ് സര്‍വീസുകള്‍.

യാത്രത്തിരക്ക് കൂടുതലുള്ള രാവിലെ ഏഴര മുതല്‍ ഒന്‍പതുവരെയും വൈകിട്ട് നാലര മുതല്‍ ആറു വരെയും അഞ്ച് മിനിട്ട് ഇടവേളയിലായിരിക്കും സര്‍വീസ്. ഓരോ അര മണിക്കൂറിലും തിരുവനന്തപുരം കായംകുളം, കായംകുളം എറണാകുളം എന്നീ സര്‍വീസുകളും ഓരോ ഇരുപത് മിനിട്ടിലും മൂവാറ്റുപുഴ തൃശൂര്‍ സര്‍വീസുകളും ഓരോ 40 മിനിട്ടിലും കോട്ടയം തൃശൂര്‍ സര്‍വീസുകളും ഉണ്ടായിരിക്കും.നിലവിലുള്ള സര്‍വീസുകളുടെ സമയം ക്രമീകരിച്ചാണ് പുതിയ ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു