കേരളം

കേന്ദ്രമന്ത്രി സ്ഥാനം കിട്ടില്ല, പകരം രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് കൂറ്റന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബിഡിജെഎസ്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജ്യസഭാംഗത്വം തേടുന്നത്. 
 
രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുന്‍പു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചയുണ്ടാകും. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എന്‍ഡിഎ ചര്‍ച്ചകള്‍ക്കു തുഷാര്‍ നാളെ ഡല്‍ഹിയിലേക്കു പോകും.

കൂറ്റന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചു കയറിയപ്പോള്‍ തുഷാറിനു കെട്ടിവച്ച പണം നഷ്ടമായിരുന്നു. ഇതിനെക്കുറിച്ച് എന്‍ഡിഎ അന്വേഷിക്കും. ഉറച്ച ബിജെപി വോട്ടുകള്‍ ലഭിച്ചെങ്കിലും ബിഡിജെഎസിന്റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്എന്‍ഡിപി വോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തില്‍ എന്‍ഡിഎ വിലയിരുത്തിയത്. എന്നാല്‍, പകുതി മാത്രമേ ലഭിച്ചുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ