കേരളം

'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും'; 'കടന്നു വരൂ..കടന്നു വരൂ'; രമ്യയ്ക്ക് ദീപയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ആലത്തൂരിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ട്രോളിയ രമ്യയ്ക്ക് മറുപടിയുമായി ദീപാ നിഷാന്ത്. ആലത്തൂരിലെ വിജയത്തിന് നന്ദിയുണ്ട് ടീച്ചറെ എന്നായിരുന്നു രമ്യയുടെ പ്രതികരണം. ഇതിന് മറുപടിയുമായാണ് ദീപ നിഷാന്ത് രംഗത്തുവന്നിരിക്കുന്നത്.

പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം. അതിന്റെ കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ലെന്നതായിരുന്നു ദീപയുടെ കുറിപ്പ്. വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ എന്ന് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്

' ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടര്‍മാരേ നന്ദി... '

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '

പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം !  ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !'

[വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ...]

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്