കേരളം

'ഓടുന്ന പട്ടികള്‍ടെ പുറകെയോടുന്ന ശീലം എനിക്കില്ല'; ദീപാ നിഷാന്ത്; കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി കേന്ദ്രം അധികാരത്തിലെത്തിയതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്റെ വീടിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി ദീപാ നിഷാന്ത്. വിജയാഹ്ലാദത്തില്‍ മതിമറന്ന പ്രവര്‍ത്തകര്‍ കുറേനേരമായി എന്റെ വീടിനു മുന്നില്‍ മാലപ്പടക്കം പൊട്ടിച്ചും കമ്പിപ്പൂത്തിരി മേശപ്പൂവാദികള്‍ കത്തിച്ചും സുമധുരകോമളപദാവലികളാല്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗതാഗതതടസ്സമുണ്ടാക്കിയും ആനന്ദിക്കുകയാണെന്ന് അമ്മയിപ്പോള്‍ വിളിച്ചു പറഞ്ഞു. പ്രായമായ രണ്ടു പേര്‍ മാത്രമേ വീട്ടിലുള്ളൂ. അസുഖങ്ങളുമുള്ളവരാണ്. എന്നെ കേള്‍പ്പിക്കാനാണെങ്കില്‍ അവിടെ പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരം. ഞാനവിടല്ല താമസിക്കുന്നത്.ഇവിടെയാണെങ്കില്‍ തെരുവുനായ്ക്കളുടെ ശല്യം ധാരാളമുള്ളതിനാല്‍ കുറച്ചു പടക്കം പൊട്ടിച്ചാല്‍ ഉപകാരമായേനെയെന്ന് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് പിന്നാലെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. 'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ .... അവര്‍ വരും മുന്നേ ടീച്ചര്‍ അവിടെ നിന്ന് മുങ്ങില്ലേ ടീച്ചര്‍' എന്നായി ഒരുവന്റെ കമന്റ്. '2 കൊല്ലം മുന്നേ മുങ്ങീതാണ്. സ്വന്തം പ്രവര്‍ത്തകരെ ഇങ്ങനെ അപമാനിക്കരുത്. ഓടുന്ന പട്ടികള്‍ടെ പുറകെയോടുന്ന ശീലം നിലവിലില്ല. അതോര്‍ത്ത് കുണ്ഠിതപ്പെടരുത്' എന്നായിരുന്നു മറുപടി.

പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയാഹ്ലാദത്തില്‍ മതിമറന്ന പ്രവര്‍ത്തകര്‍ കുറേനേരമായി എന്റെ വീടിനു മുന്നില്‍ മാലപ്പടക്കം പൊട്ടിച്ചും കമ്പിപ്പൂത്തിരി മേശപ്പൂവാദികള്‍ കത്തിച്ചും സുമധുരകോമളപദാവലികളാല്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും ( മുദ്രകളാണ് അധികം !വാക്യം കുറവാണത്രേ !) ഗതാഗതതടസ്സമുണ്ടാക്കിയും ആനന്ദിക്കുകയാണെന്ന് അമ്മയിപ്പോള്‍ വിളിച്ചു പറഞ്ഞു.( കേന്ദ്രഭരണം കിട്ടിയതിനോ അമേഠി കിട്ടിയതിനോ ഒക്കെയാവണം)

പ്രായമായ രണ്ടു പേര്‍ മാത്രമേ വീട്ടിലുള്ളൂ. അസുഖങ്ങളുമുള്ളവരാണ്. എന്നെ കേള്‍പ്പിക്കാനാണെങ്കില്‍ അവിടെ പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരം. ഞാനവിടല്ല താമസിക്കുന്നത്.ഇവിടെയാണെങ്കില്‍ തെരുവുനായ്ക്കളുടെ ശല്യം ധാരാളമുള്ളതിനാല്‍ കുറച്ചു പടക്കം പൊട്ടിച്ചാല്‍ ഉപകാരമായേനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു