കേരളം

മകളുടെ വിവാഹത്തലേന്ന് ​ഗാനമേളയിൽ പാടുന്നതിനിടെ എഎസ്ഐ കുഴ‍ഞ്ഞു വീണ് മരിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മകളുടെ വിവാഹത്തലേന്ന് ഗാനമേളയില്‍ പാടുന്നതിനിടെ അഡീഷണല്‍ എസ്ഐ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പുത്തന്‍തുറ സ്വദേശിയും കരമന സ്‌റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. ഇന്നായിരുന്നു മകളുടെ വിവാഹം. 

ഇന്നലെ നടത്തിയ ഗാനമേളയില്‍ പാടുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.  

ചവറ പരിമഠം ക്ഷേത്ത്രില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. വിവാഹ ശേഷമാണ് മകളെ വിവരം അറിയിച്ചത്. രണ്ട് മാസം മുമ്പാണ് വിഷ്ണുപ്രസാദിന് അഡീഷണല്‍ എസ്.ഐയായി പ്രമോഷന്‍ ലഭിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു