കേരളം

മാനഹാനിയില്‍ നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്; വിജയരാഘവന്റെ പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് എ കെ ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വിജയരാഘവനെതിരായ മാനഹാനി പരാതിയില്‍ തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ല. യുഡിഎഫിന്റെ നിര്‍ദേശമനുസരിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് രമ്യഹരിദാസ് പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ പരാജയത്തിന് കാരണമായെന്ന് സിപിഎം നേതാവും മന്ത്രിയുമായ എ കെ ബാലന്‍ പറഞ്ഞു. വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം.വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി സമഗ്രമായി അന്വേഷിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി