കേരളം

സഭയെ എതിര്‍ത്താല്‍ പാര്‍ട്ടിയായാലും സര്‍ക്കാരായാലും തകരും; നന്മചെയ്തത് ഹൈന്ദവ നാട്ടുരാജാക്കന്‍മാര്‍: കാതോലിക്കാ ബാവ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ വ്യക്തിയോ പ്രസ്ഥാനമോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ ശ്രമിച്ചാല്‍ അവ സ്വയം തകരുമെന്ന കാഴ്ചയാണു നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്‍മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയോടു പോരടിക്കുകയെന്നാല്‍ ദൈവത്തോടു പോരടിക്കുകയെന്നാണ്. സഭയ്ക്കു നന്മചെയ്തത് പൂര്‍വികരായ ഹൈന്ദവ നാട്ടുരാജാക്കന്മാരാണ്. അല്ലാതെ വിദേശികളല്ല. സഭയെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ കുറ്റം മറച്ചുവയ്ക്കുകയാണ്. നീതിന്യായ കോടതി നമുക്ക് അനുകൂലമായി നല്‍കിയ വിധിയെ പലരും വെല്ലുവിളിക്കുകയാണ്. അതു നാശത്തിനാണ്. ധൈര്യമായി ദൈവത്തില്‍ ആശ്രയിക്കുക. സഭ തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്