കേരളം

ചാലക്കുടിയില്‍ എച്ച്1 എന്‍1 ബാധിച്ച യുവാവ് ഗുരുതരാവസ്ഥയില്‍; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍, പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 

യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വായുവില്‍ കൂടി പകരുന്ന രോഗമായിട്ടും നഗരസഭയോ, ആരോഗ്യ വകുപ്പോ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ചയായിരുന്നു യുവാവ് പനിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സ തേടിയത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 

വൈറസ് ബാധയുള്ള രോഗികളുടെ ശ്വാസകോശ സ്രവങ്ങളില്‍ കൂടിയാണ് ഇത് പടരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും ഈ സ്രവം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി