കേരളം

മാണി കേരള താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവെന്ന് മുഖ്യമന്ത്രി; നിയമസഭ അന്തിമോപചാരം അർപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: കേരള താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരിച്ച കേരള കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ എം മാണിക്ക് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ എം മാണി പകരം വയ്ക്കാനാകാത്ത നിയമസഭ സാമാജികനാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.  ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുളള  ആദ്യ നിയമസഭ  സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ബജറ്റ് ചര്‍ച്ചകള്‍ക്കായി ചേരുന്ന
സമ്മേളനത്തിൽ മാണിക്ക് അന്തിമോപചാരം അർപ്പിക്കലാണ് ആദ്യ കാര്യപരിപാടിയായി ഉൾപ്പെടുത്തിയത്.

കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫി​ന് നി​യ​മ​സ​ഭ​യി​ൽ മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം ന​ൽ​കി. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നി​യ​മ​സ​ഭാം​ഗം എ​ന്ന നി​ല​യി​ലാ​ണ് മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യ​ത്. ​മാ​ണി​യു​ടെ മ​ര​ണ ശേ​ഷം ജോ​സ​ഫി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ്യ​ത്യ​സ്താ​ഭി​പ്രാ​യ​ങ്ങ​ൾ ഉ‍​യ​ർ​ന്നി​രു​ന്നു.  ഇ​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന് നേ​താ​വ് എ​ന്ന നി​ല​യി​ൽ ജോ​സ​ഫിന് മു​ൻ​നി​ര​യി​ലെ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ സ്പീ​ക്ക​ർ​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു