കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടൗൺഷിപ്പ് ? ഫണ്ട് വകമാറ്റുന്നുവെന്ന് പ്രതിപക്ഷം, ഉന്നതതല യോ​ഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണമെടുത്ത് പ്രളയബാധിത മേഖലകളില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന്  ഇന്ന് ഉന്നതതല യോ​ഗം ചേരും. പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോ​ഗം ചേരുക. 

എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിച്ചിലവഴിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രകൃതി ദുരന്തം, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സാധാരണയായി ഫണ്ട് ചിലവഴിക്കുക. മറ്റ് ആവശ്യങ്ങൾക്ക് ഈ ഫണ്ടിൽ നിന്നും പണം എടുക്കാറില്ലെന്നും പ്രതിപക്ഷം പറയുന്നു. 

പ്രളയകാലത്ത് പൊതുജനങ്ങളിൽ  നിന്നും വിവിധ സംഘടനകളിൽ നിന്നും സംഭാവനയായി ലഭിച്ച തുകയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കാൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പ്രളയബാധിതർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നൽകിയ ശേഷം 2000 കോടി രൂപ ഇതിൽ അവശേഷിക്കുന്നുണ്ട്. ഈ തുകയാണ് ടൗൺഷിപ്പ് നിർമ്മാണത്തിന് ഉപയോ​ഗിക്കാൻ ആലോചിക്കുന്നത്. 

 ചീഫ് സെക്രട്ടറി അടക്കമുള്ള നേതാക്കൾ ഉന്നത തല യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റവന്യൂമന്ത്രിക്കും ഉദ്യോ​ഗസ്ഥർക്കും യോ​ഗത്തിലേക്ക് ക്ഷണമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്