കേരളം

ശബരിമലയിലെ വഴിപാട് സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് എ പത്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയിലെ സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. 40 കിലോ സ്വര്‍ണം സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായതായും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഹൈക്കോടി ചുമതലപ്പെടുത്തിയ ഓഡിറ്റ് സംഘത്തിന്റെ പരിശോധന രാവിലെ മുതല്‍ ഉച്ചവരെ നീണ്ടു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആളുകളില്‍ നിന്ന് ഓഡിറ്റ് സംഘം വിവരങ്ങള്‍ ശേഖരിച്ചു. മഹസര്‍ രേഖയില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. 

10413 സ്വര്‍ണ്ണംവെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്‌ട്രോങ് റൂമിലുള്ളുത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറുവര്‍ഷം മുമ്പ് സ്‌ട്രോങ്‌റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചിട്ടും സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡ് തടഞ്ഞു.ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മഹസര്‍ രേഖകള്‍ പ്രകാരം ലഭിച്ച കാര്യങ്ങള്‍ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമല അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമ്മിഷണറും ചേര്‍ന്നാണ് രേഖകളും സ്വര്‍ണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവര്‍ഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം