കേരളം

കെ സുധാകരന്‍ തിരിച്ചുവിളിച്ചു; കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നതകളില്ലെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് മുന്‍ നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറുമായ  പി കെ രാഗേഷ് വീണ്ടും കോണ്‍ഗ്രസുമായി അടുക്കുന്നു.പാര്‍ട്ടിയുമായി ഇപ്പോള്‍ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും  കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരികെ വിളിച്ചതായും പികെ രാഗേഷ് പറഞ്ഞു.

പാര്‍ട്ടിയിലേക്ക് തിരികെയെത്തുന്നത് സംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് നല്‍കിയത് നിരുപാധിക പിന്തുണ മാത്രമാണ്. അത് ഏത് സമയത്തും പിന്‍വലിക്കാന്‍ അവകാശമുണ്ടെന്നും പി കെ രാഗേഷ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച് പി കെ രാഗേഷ് പ്രചാരണത്തിനിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു