കേരളം

ഷൂക്കൂര്‍ വധക്കേസ് എറണാകുളത്തേക്ക് മാറ്റണം; സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശ്ശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവില്‍ തലശ്ശേരി സെഷന്‍സ് കോടതിയിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. പി ജയരാജന്‍ 33ാം പ്രതിയും ടിവി രാജേഷ് എംഎല്‍എയെ  34ാം പ്രതിയുമാക്കി 34 പേരുടെ പ്രതിപട്ടികയാണ് പൊലീസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ സര്‍പ്പിച്ചത്. സിബിഐ കേസ് ഏറ്റെടുത്തതുമുതല്‍ തന്നെ് കേസ് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. സിപിഎം നേതാക്കളായ പി ജയരാജനെയും ടിവി രാജേഷിനെയും പ്രതിചേര്‍ത്ത സിബിഐയുടെ അനുബന്ധ കുറ്റപത്രവും കോടതി മടക്കി. സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അന്തിമ തീരുമാനം ഹൈക്കോടി സ്വീകരിക്കട്ടെയെന്നുമായിരുന്നു സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു