കേരളം

കുമ്മനം കേന്ദ്രമന്ത്രിസഭയിലേക്ക് ? അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന. അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നാളെ പുലര്‍ച്ചെ അദ്ദേഹം യാത്ര തിരിക്കും.

സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു മിസോറാം ഗവര്‍ണറും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കുമ്മനം രാവിലെ വ്യക്തമാക്കിയിരുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മത്സരിക്കാനിറങ്ങിയ കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും മന്ത്രി സ്ഥാനത്തിന് യോഗ്യനാണ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുമ്മനത്തിന് പുറമേ രാജ്യസഭാംഗമായ വി മുരളീധരന്റെ പേരും സുരേഷ് ഗോപിയുടെ പേരും മന്ത്രിമാരുടെ പട്ടികയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി